KeralaNews

‘ദൈവത്തിന്റെ സ്വന്തം നാടിന്’ സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റ്….

കോട്ടയം : ട്വിറ്റര്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ഹിറ്റ് ആയി ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്‍. കേരള ടൂറിസവും അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യയും ചേര്‍ന്നാണ് ഹാഷ്ടാഗ് ക്യാംപെയ്ന്‍ തുടങ്ങിയത്. ഒരു ദിവസം കൊണ്ട് ട്വിറ്റര്‍ ട്രെന്‍ഡിങ് ചാര്‍ട്ടില്‍ നാലാം സ്ഥാനത്തെത്തിയ കാംപെയ്ന്‍ വൈകിട്ട് അഞ്ചു മണിയായപ്പോഴേക്കും 50 ലക്ഷം പേര്‍ കണ്ടു. ശശി തരൂര്‍ എം.പിയാണു ഹാഷ് ടാഗ് കാംപെയ്‌നു തുടക്കമിട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നടന്‍ പൃഥ്വിരാജ് തുടങ്ങി ഒട്ടേറെ പ്രമുഖരും ഇതില്‍ പങ്കാളികളായി.

shortlink

Post Your Comments


Back to top button