Funny & Weird

ഈ നാട്ടില്‍ കുരങ്ങന്മാര്‍ക്കും കോളേജ്

തെങ്ങുകയറാന്‍ പോലും ആളെ കിട്ടുന്നില്ല എന്ന പരാതി നമ്മുടെ നാട്ടില്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി.എന്നാല്‍ ഈ പരാതിയ്ക്ക് പരിഹാരവുമായി മലേഷ്യക്കാര്‍ ഒരു മാര്‍ഗ്ഗം കണ്ടുപിടിച്ചു.

തേങ്ങയിടാന്‍ ആളെ കിട്ടാതെ വന്നപ്പോഴാണ് മരം കയറ്റം ജന്മസിദ്ധമായി ലഭിച്ചിട്ടുള്ള കുരങ്ങന്മാരെ ഓര്‍ത്തത്,എന്നാല്‍ പിന്നെ ആ വഴിയ്ക്ക് തിരിയാമെന്നു തീരുമാനിച്ചു.തെങ്ങ് കയറി തേങ്ങയിടാന്‍ കുരങ്ങന്മാര്‍ക്കായി ഒരു ട്രെയിനിംഗ് കോളേജും സ്ഥാപിച്ചു.കുരങ്ങന്മാര്‍ക്ക് പരിശീലനം നല്‍കാന്‍ നല്ല ശമ്പളത്തില്‍ ഒരു ട്രെയിനറെയും വച്ചു.അത് നഷ്ടമായിരുന്നില്ല എന്ന് പിന്നീട് മനസിലായി.പരിശീലനം ലഭിച്ച ഒരു കുരങ്ങച്ചന്‍ നൂറു തെങ്ങുകളില്‍ വരെ കയറി തേങ്ങയിടും.തെങ്ങുകയറ്റം മാത്രമല്ല,ഇടുന്ന തേങ്ങ ശേഖരിച്ച് വണ്ടികളില്‍ കൊണ്ട് പോയി വയ്ക്കുന്നതിനും പരിശീലനം നല്‍കുന്നുണ്ട്.

മലേഷ്യ,തായ് ലാന്‍ഡ്‌ എന്നിവിടങ്ങളില്‍  കേരളത്തേക്കാള്‍ രൂക്ഷമാണ് തേങ്ങയിടാന്‍ ആളില്ലാത്ത പ്രശ്നം.ഇവര്‍ തേങ്ങ മൂപ്പെത്തി താഴെ വീഴുന്നത് വരെ കാത്തിരിയ്ക്കാറാണ് പതിവ്.

shortlink

Post Your Comments


Back to top button