Kerala

സ്ട്രോബെറി കിക്ക് മിഠായിയ്ക്കെതിരെ ജാഗ്രത

സ്കൂള്‍ പരിസരങ്ങളില്‍ മിഠായിയുടെ രൂപത്തില്‍ ലഹരിവസ്തുക്കള്‍ വില്‍ക്കുന്നതിനെതിരെ ജാഗ്രതയുമായി എക്സൈസ് ഉദ്യോഗസ്ഥര്‍.

നിറത്തിലും രുചിയിലും കുട്ടികളെ ആകര്‍ഷിയ്ക്കുന്ന രീതിയിലുള്ള മിഠായികളുടെ മറവില്‍ ലഹരിവസ്തുക്കള്‍ വിറ്റഴിയ്ക്കുന്നതിനെതിരെ കരുതല്‍ വേണമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു.

സ്ട്രോ ബെറി കിക്ക് എന്ന പേരില്‍ ആകര്‍ഷകമായ നിറത്തില്‍ വിപണിയിലെത്തുന്ന മിഠായി ഇത്തരത്തില്‍ സംശയത്തിന്‍റെ നിഴലിലാണ്.നിരവധി പരാതികള്‍ ഈ മിഠായിയെപ്പറ്റി ലഭിയ്ക്കുന്നുണ്ട്.സ്കൂള്‍ അധികൃതരും രക്ഷകര്‍ത്താക്കളും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Post Your Comments


Back to top button