ന്യൂഡൽഹി: പണമിടപാടുകൾക്കും കൈവശം വയ്ക്കാവുന്ന പണത്തിന്റെ അളവും നിയന്ത്രിക്കാനും നിര്‍ദ്ദേശം.മൂന്നു ലക്ഷത്തിനു മുകളിലുള്ള പണമിടപാടുകൾ നിയന്ത്രിക്കാനും കൈവശം വയ്ക്കാവുന്ന പണത്തിന്റെ അളവ് 15 ലക്ഷമാക്കി ചുരുക്കാനുമാണ് കള്ളപ്പണം സംബന്ധിച്ച അന്വേഷണം നടത്തുന്ന പ്രത്യേക സംഘം സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ജസ്റ്റീസ് എം.ബി.ഷാ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തിയത്. മൂന്നു ലക്ഷത്തിനുമുകളിലുള്ള പണമിടപാടുകൾ നിയമവിരുദ്ധവും കുറ്റകരവുമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. വലിയ അളവിലുള്ള കണക്കിൽപ്പെടാത്ത പണം ആളുകൾ കൈവശം സൂക്ഷിച്ചിരിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
Post Your Comments