
ഹൈദരാബാദ് ● ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തന്നെ വിശേഷിപ്പിക്കുന്നത് ഹിന്ദു രാജ്യത്തിന്‍റെ എജന്റ് എന്നാണെന്ന് ആള്‍ ഇന്ത്യ മജിലിസെ- ഇത്തിഹാദുല്‍ മുസ്ലീം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി.
ഐ.എസ് അടുത്തിടെ പുറത്തുവിട്ട വീഡിയോയില്‍ മൗലാന മഹമൂദ് മഅ്ദനി, മൗലാന അര്‍ഷാദ് മഅ്ദനി, ബാദ്രുദ്ദീന്‍ അജ്മല്‍ എന്നിവരുടെ ചിത്രത്തോടൊപ്പം തന്‍റെ ചിത്രവും കാണിച്ച് ഇവര്‍ ഹിന്ദുരാജ്യത്തിന്‍റെ വക്താക്കളെന്ന് പരാമര്‍ശിച്ചാണ് ഐ.എസ് പ്രചാരണം നടത്തുന്നതെന്ന് ഒവൈസി പറഞ്ഞു.
ഐ.എസ് കരുതുന്നത് തങ്ങളാണ് യഥാര്‍ത്ഥ ഇസ്ലാം വിശ്വാസികളെന്നാണ്. എന്നാല്‍ ഇവര്‍ക്ക് ഇസ്ലാമിനോടും പ്രവാചകനോടും ആദരവില്ലെന്നതാണ് വാസ്തവം. ഇസ്ലാം മതം, പ്രവാചകന്‍ മുഹമ്മദിന്‍ന്റെ സന്ദേശം പിന്തുടരുന്നവര്‍, പണ്ഡിതര്‍ എന്നിങ്ങനെ എല്ലാവരും ഐ.എസിനെ നിരാകരിക്കുകയാണ് വേണ്ടതെന്നും ഒവൈസി ആവശ്യപ്പെട്ടു. കരുണയും നീതിയും ജ്ഞാനവുമാണ് ഇസ്ലാമിന്റെ അടിസ്ഥാന മൂല്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments