Kerala

സാക്കിര്‍ നായിക് യഥാർഥ മനുഷ്യാവകാശ പ്രവർത്തകന്‍ – അബ്ദുല്‍ നാസര്‍ മദനി

തിരുവനന്തപുരം ● വിവാദ മത പ്രഭാഷകന്‍ സാക്കിർ നായിക് യഥാർഥ മനുഷ്യാവകാശ പ്രവർത്തകനാണെ പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി. സാക്കിർ നായിക്ക് ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന് താൻ കരുതുന്നില്ലെന്നും മഅദനി തിരുവനനന്തപുരത്ത് പറഞ്ഞു. അതേസമയം, സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾ താൻ കേട്ടിട്ടില്ലെന്നും മഅദനി വ്യക്‌തിമാക്കി. ബാംഗ്ലൂർ സ്ഫോടനക്കസുമായി ബന്ധപ്പെട്ട് വിചാരണത്തടവിൽ കഴിയുന്ന മഅദനി അമ്മയെ കാണാനായി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കേരളത്തിലെത്തിയിരുന്നു. ജാമ്യ കാലാവധി അവസാനിച്ചതിനെ തുടർന്ന് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു മഅദനിയുടെ പ്രതികരണം.

shortlink

Post Your Comments


Back to top button