റിയാദ്: വിദേശ തൊഴിലാളികളുടെ ലെവി സംഖ്യ ഉയര്‍ത്താൻ സൗദി തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നു. സ്വദേശികള്‍ക്കു പകരം വിദേശികളെ ജോലിക്കു വെക്കുന്ന പ്രവണത കുറക്കുന്നതിനായാണ് വിദേശികളുടെ മേൽ ചുമത്തുന്ന ലെവി സംഖ്യ ഉയര്‍ത്താന്‍ ആലോചിക്കുന്നതെന്ന് തൊഴില്‍ – സാമൂഹ്യ ക്ഷേമ ഡപ്യൂട്ടി മന്ത്രി അഹമ്മദ് അല്‍ ഹുമൈദാന്‍ പറഞ്ഞു.
2012 മുതലാണ് സൗദിയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ മേല്‍ വര്‍ഷത്തില്‍ 2400 റിയാല്‍ ലെവി ഏര്‍പ്പെടുത്തിയത്. നേരത്തെ 50 ശതമാനത്തില്‍ കൂടുതല്‍ സ്വദേശി ജീവനക്കാരുള്ള സ്ഥാപനങ്ങളെ ലെവി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.
Post Your Comments