സാമുദ്രികശാസ്ത്രം അനുസരിച്ച് മറുകിന്റെ സ്ഥാനം നോക്കി നിങ്ങളെപ്പറ്റിയുള്ള കാര്യങ്ങൾ മനസിലാക്കാം.അവ എന്തൊക്കെയാണെന്ന് നോക്കാം.
*തല
തലയുടെ വലതുഭാഗത്താണ് മറുക് എങ്കിൽ രാഷ്ട്രീയത്തിൽ ശോഭിക്കാൻ കഴിവുണ്ടെന്നാണ് ശാസ്ത്രം. ഏത് മേഖലയിലാണെങ്കിലും സ്വന്തം കഴിവുകൊണ്ട് ശോഭിക്കാൻ കഴിയും. കമ്പനികളിൽ ഉന്നതപദവികളിൽ എത്തിച്ചേരാനും കഴിയും.
*നെറ്റി
വീതികൂടിയ നെറ്റിയും നെറ്റിയുടെ വലതുഭാഗത്ത് ഒരു മറുകും ഉള്ളവർ ജീവിതത്തിൽ നല്ല സമ്പാദ്യശീലമുള്ളവരായിരിക്കും.സമൂഹത്തിൽ പേരും പ്രശസ്തിയുമുള്ളവരായിരിക്കും ഇവർ. മറ്റുള്ളവരെ സഹായിക്കാൻ താത്പര്യമുണ്ടാകും. വലിയ ഈശ്വരവിശ്വാസികളാണ് എന്നതും ഇവരുടെ പ്രത്യേകതയാണ്.
*കൺപുരികങ്ങൾ
കൺപുരികത്തിന്റെ നടുവിലുള്ള മറുകുകൾ സൂചിപ്പിക്കുന്നത് നേതൃത്വഗുണത്തെയാണ്. ജീവിതത്തിൽ ഉയർന്ന പദവിയിവിയിലെത്താൻ ആഗ്രഹിക്കുന്നവരായിരിക്കും ഇവർ. വലത് കൺപുരികത്തിന്റെ മുകളിൽ മറുകുള്ള പുരുഷന്മാരുടെ വിവാഹം പെട്ടെന്ന് നടക്കാൻ സാധ്യതയുണ്ട്. വിവാഹശേഷമായിരിക്കും ഇക്കൂട്ടർക്ക് ഭാഗ്യത്തിന്റെ നാളുകൾ.
*കണ്ണ്
കണ്ണിനകത്ത് മറുകുള്ളവർ പൊതുവിൽ ശാന്തസ്വഭാവക്കാരായിരിക്കും. വളരെ വിരളമായേ കണ്ണിനകത്ത് മറുകുണ്ടാവാറുള്ളൂ. ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കാൻ ഭാഗ്യമുള്ളവരായിരിക്കും ഇവർ.
*മൂക്ക്
വളരെ പെട്ടെന്ന് ചിന്തിക്കുന്നവരും വളരെ പെട്ടെന്ന് തീരുമാനങ്ങളെടുക്കുന്നവരുമായിരിക്കും. മൂക്കിന്റെ തുമ്പിൽ മറുകുള്ളവർ. മറ്റുള്ളവരുടെ ശ്രദ്ധയും ബഹുമാനവും ആഗ്രഹിക്കുന്നവരായിരിക്കും ഇവർ. കുടുംബത്തോടും കൂട്ടുകാരോടും വളരെ നല്ല ബന്ധം പുലർത്തുന്നവരായിരിക്കും.
*ചുണ്ട്
മേൽചുണ്ടിൽ മറുകുള്ളവർ പൊതുവെ, വളരെ നല്ല സ്വഭാവക്കാരായിരിക്കും. കീഴ്ചുണ്ടിലാണ് മറുക് എങ്കിൽ അവർ ഭക്ഷണപ്രിയരായിരിക്കും എന്നാണ് പറയപ്പെടുന്നത്. കൂടാതെ കലാകാരന്മാരായിരിക്കും. തനിക്ക് താത്പര്യമുള്ള മേഖലകളിൽ മാത്രം നിലകൊള്ളാൻ ആഗ്രഹിക്കുന്നവരായിരിക്കും ചുണ്ടിൽ മറുകുള്ളവർ.
*കവിൾ
ഉത്തരവാദിത്തബോധെത്ത സൂചിപ്പിക്കുന്നു കവിളിലെ മറുക്. വളരെ സ്നേഹമുള്ള പ്രകൃതക്കാരായിരിക്കും ഇവർ. ഒരു വ്യക്തിയുടെ ഭാഗ്യത്തെ സൂചിപ്പിക്കുന്നതാണ് കവിളിലെ മറുക്. ബന്ധുക്കളും സുഹൃത്തുക്കളുമായി വളരെ നല്ല ബന്ധം പുലർത്തുന്നവരായിരിക്കും ഇക്കൂട്ടർ.
*കഴുത്ത്
കഴുത്തിൽ മറുകുള്ളവർ പൊതുവെ പെട്ടെന്ന് ദേഷ്യം വരുന്നവരായിരിക്കും. കൂടുതൽ ചിന്തിക്കാതെ കാര്യങ്ങളോട് പ്രതികരിക്കുന്നവരായിരിക്കും ഇവർ. പൊതുവിൽ ലളിത ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരും ജന്മനാ കലാവാസനയുള്ളവരുമാണിവർ. ഏത് കാര്യത്തിലും ഭാഗ്യമുള്ളതുകൊണ്ട് ജീവിതത്തിൽ വലിയ പ്രശ്നങ്ങളൊന്നും നേരിടേണ്ടിവരില്ല.
*കാൽപാദം
കാലിലെ മറുക് വളരെ നല്ല ലക്ഷണമാണ്. കാലിൽ മറുകുള്ളവർക്ക് നല്ല ജീവിതപങ്കാളിയെ ലഭിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വളരെ നല്ല കുടുംബജീവിതമായിരിക്കും. സാമ്പത്തിക ബാധ്യതകൾ തളർത്തുമെങ്കിലും സ്വന്തം കഴിവുകൊണ്ട് അതിൽ നിന്നൊക്കെ രക്ഷപ്പെടാൻ സാധിക്കും.
*ചുമൽ
ചുമലിൽ മറുകുള്ളവർ പൊതുവെ വളരെ ധൈര്യശാലികളായിരിക്കും. ചെയ്യുന്ന ജോലിയിൽ പൂർണ അർപ്പണബോധമുള്ളവരായിരിക്കും. വലിയ ദേഷ്യക്കാരായതുകൊണ്ടുതന്നെ സുഹൃത്തുക്കൾ ഇവരുമായി അടുക്കാൻ കുറച്ച് പ്രയാസമായിരിക്കും. സ്നേഹസമ്പന്നരായിരിക്കും ഇവർ.
Post Your Comments