Kerala

പതിനൊന്ന് മലയാളികള്‍ക്ക് ജീവന്‍ രക്ഷാ പുരസ്‌കാരം

തിരുവനന്തപുരം ● മാനുഷിക മൂല്യമുളള സ്തുത്യര്‍ഹമായ പ്രവൃത്തികള്‍ക്ക് രാഷ്ട്രം സമ്മാനിക്കുന്ന സര്‍വ്വോത്തം ജീവന്‍ രക്ഷാപതക്, ജീവന്‍രക്ഷാ പതക് പുരസ്‌കാരങ്ങള്‍ക്ക് 2015 ല്‍ പതിനൊന്ന് മലയാളികള്‍ അര്‍ഹരായി. രാഷ്ട്രപതിയാണ് പുരസ്‌കാരത്തിന് അംഗീകാരം നല്‍കിയത്.

പുരസ്‌കാരത്തിന് അര്‍ഹരായവര്‍ സര്‍വ്വോത്തം ജീവന്‍ രക്ഷാ പതക് – ഉമേഷ് യു.എം, മൈലക്കര, വെസ്റ്റ് കടുങ്ങല്ലൂര്‍, ആലങ്ങാട് വില്ലേജ്, എറണകുളം- ജീവന്‍ രക്ഷാ പതക്- മാസ്റ്റര്‍ അഭിഷേക് പി.വി, കുട്ടിയാട്ടു പുത്തന്‍ വീട്, ചോളിയാട്, മലപ്പട്ടം പി.ഒ, തളിപ്പറമ്പ് താലൂക്ക്, കണ്ണൂര്‍ – ടോമി തോമസ് പ്ലാത്തോട്ടത്തില്‍, കാളകെട്ടി പി.ഒ, കാഞ്ഞിരപ്പളളി, കോട്ടയം – പ്രവീണ്‍ പി.കെ, പാരംകുന്നത്ത് (നോര്‍ത്ത്), മൊറയൂര്‍ പി.ഒ, മലപ്പുറം – ജിനീഷ്, മാടങ്ങോട് എന്‍.എസ്.എസ് കോളേജ്, മഞ്ചേരി പി.ഒ, മലപ്പുറം – റബീഷ,് മാടങ്ങോട്, എന്‍.എസ്.എസ് കോളേജ്, മഞ്ചേരി പി.ഒ, മലപ്പുറം- വിപിന്‍, പിലാക്കാത്തില്‍ പുലാനചേരി പി.ഒ, വെട്ടേകോട്, മഞ്ചേരി മലപ്പുറം -കിരണ്‍ ദാസ്, കണ്ണന്‍പളളി ഹൗസ്, നെല്ലിപ്പറമ്പ്, കറുവമ്പറം പി.ഒ. മലപ്പുറം – പ്രതീപ് എം.വി, മേനേത്ത് വലംചുഴി, മല്ലശ്ശേരി പി.ഒ., പത്തനംതിട്ട – മാസ്റ്റര്‍ മുഹമ്മദ് വാഹിദ്.പി, പൂത്തോടന്‍ ഹൗസ്, വൈക്കത്തൂര്‍, വളാഞ്ചേരി, മലപ്പുറം -മാസ്റ്റര്‍ റൊമാരിയോ ജോണ്‍സണ്‍, തെക്കേക്കര ഹൗസ്, പോട്ട പി.ഒ, ചാലക്കുടി, തൃശ്ശൂര്‍.

ആഗസ്റ്റ് 15 ന് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങില്‍ തിരുവനന്തപുരത്ത് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button