ന്യൂഡല്‍ഹി ● മണ്ണെണ്ണയ്ക്കുണ്ടായിരുന്ന വിലനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കി. സർക്കാർ അനുമതി നൽകിയതോടെ പെട്രോളിനും ഡീസലിനും വില വർധിപ്പിക്കാൻ സാധിക്കുന്നതു പോലെ മണ്ണെണ്ണയ്ക്കും വില വർധിപ്പിക്കാൻ കഴിയും. അടുത്ത വർഷം ഏപ്രിൽ വരെ പ്രതിമാസം ലിറ്ററിന് 25 പൈസ വില വർധിപ്പിക്കാനാണ് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം അനുമതി നൽകിയത്. വര്‍ഷം മൂന്നു രൂപ വരെ വര്‍ധിപ്പിക്കാം. പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്കും വില വര്‍ധിക്കും.
അഞ്ച് വർഷത്തിന് ശേഷമാണ് രാജ്യത്ത് മണ്ണെണ്ണയുടെ വില വർധിപ്പിക്കുന്നത്. ഈ മാസം ഒന്നാം തിയതി 25 പൈസ കൂട്ടിയിരുന്നു. രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളിൽ 41 ശതമാനവും സർക്കാർ സബ്സിഡി നൽകുന്നത് മണ്ണെണ്ണയ്ക്കു വേണ്ടിയാണ്. വില വർധനയിലൂടെ വർഷം 1000 കോടിയുടെ സബ്സിഡി ചെലവ് കുറയ്ക്കാൻ കഴിയുമെന്നാണു സർക്കാർ കരുതുന്നത്.
Post Your Comments