Kerala

കെ.സുരേന്ദ്രന് വധഭീഷണി

തിരുവനന്തപുരം ● ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ഫേസ്ബുക്കില്‍ സി.പി.എമ്മിന്റെ വധഭീഷണി. കണ്ണൂരിലെ അടുത്ത ജയകൃഷ്ണന്‍ എന്ന് വിശേഷിപ്പിച്ചാണ് കെ സുരേന്ദ്രന്റെ ചിത്രങ്ങള്‍ സഹിതം ഫേസ്ബുക്കില്‍ പ്രചരിപ്പിക്കപ്പെടുന്നത്. സി പി എം സൈബര്‍ പോരാളികള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കെ ടി ജയകൃഷ്ണനെ കൊന്നത് പോലെ സുരേന്ദ്രനെയും ഇല്ലാതാക്കും എന്നാണ് ഭീഷണി. സുരേന്ദ്രാ നീ മറക്കണ്ട. നിനക്കും വരും ഇതുപോലെ ഒരു കാലം. കണ്ണൂര്‍ സഖാക്കളേ കാത്തിരിക്കുന്നു ഞങ്ങള്‍ ഒരു ശുഭവാര്‍ത്തയ്ക്കായി എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്. കേട്ടാല്‍ അറക്കുന്ന തെറിവാക്കുകളാണ് പോസ്റ്റില്‍ ഉടനീളം.

1999 ഡിസംബര്‍ ഒന്നിനാണ് യുമോര്‍ച്ച നേതാവ് കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടത്. സ്‌കൂളിലെ ക്ലാസ് മുറിയിലിട്ട് വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ചാണ് ജയകൃഷ്ണന്‍ മാസ്റ്ററെ അക്രമികള്‍ കൊലപ്പെടുത്തിയത്. സി പി എം പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. ഇതേപോലെ സുരേന്ദ്രനെയും ഇല്ലാതാക്കും എന്നാണ് ഭീഷണി. കണ്ണൂരില്‍ ബി.ജെ.പി ആര്‍.എസ്.എസ് ആക്രണത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത് സുരേന്ദ്രനാണെന്ന് കഴിഞ്ഞദിവസം സി.പി.എം നേതാവ് പി.ജയരാജന്‍ ആരോപിച്ചിരുന്നു.

shortlink

Post Your Comments


Back to top button