വാഷിംഗ്ടണ്‍: കാമുകനെ പോലീസ് വെടിവച്ച് കൊല്ലുന്നത് യുവതി ഫേസ്ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്തു. യു.എസിലെ മിനോസോട്ടയിലാണ് സംഭവം. ലാവിസ് റെയ്‌നോള്‍ഡ്‌സ് എന്ന യുവതിയാണ് മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. കേവലം ട്രാഫിക് ലംഘനത്തിന്റെ പേര് പറഞ്ഞ് കാമുകിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന കറുത്ത വര്‍ഗക്കാരനെയാണ് അമേരിക്കന്‍ പൊലീസ് റോഡിലിട്ട് വെടിവെച്ച് കൊന്നത്. ഈ സമയം സംഭവിച്ചതെല്ലാം കാമുകി ലൈവായി ഫെയ്‌സ്ബുക്കിലൂടെ സ്ട്രീം ചെയ്യുകയും ചെയ്തു.
ഒരു സ്‌കൂളിലെ കഫെറ്റെരിയ ജീവനക്കാരനായ ഫലാന്‍ഡോ കാസില്‍ (32) ആണ് കൊല്ലപ്പെട്ടത്. കാസിലിന്റെ ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങളും ആരാഞ്ഞ പോലീസ് ഉദ്യോഗസ്ഥന്‍ വിവേചനരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നെന്ന് റെയ്‌നോള്‍ഡ്‌സ് പറഞ്ഞു.
വണ്ടിയുടെ ടെയില്‍ലൈറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്ന് പറഞ്ഞാനത്രെ പൊലീസ് വെടിവച്ചത്. എല്ലാം വീഡിയോയില്‍ വ്യക്തമാണ്. പൊലീസിന്റെ വെടിയേറ്റ് ചോര വാര്‍ന്ന് കാമുകന്‍ മരിക്കുന്ന ഓരോ നിമിഷങ്ങളും കാമുകി ഒഡിയോ സഹിതം ഫെയ്‌സ്ബുക്കില്‍ ലൈവ് ചെയ്തു. ലോകം ഒന്നടങ്കം ഈ വീഡിയോ തല്‍സമയം കണ്ടു, പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി, പൊലീസ് ക്രൂരതക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ വരെ രംഗത്തെത്തി.
Post Your Comments