മുംബൈ ● വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് മഹാരാഷ്ട്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗ (എസ്.ഐ.ഡി) ത്തിന്റെ ക്ലീന്‍ ചിറ്റ്. സാക്കിര്‍ നായിക്കിനെതിരെ നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനോ അറസ്റ്റ് ചെയ്ത് ഇന്ത്യയില്‍ എത്തിക്കാനോ ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് മഹാരാഷ്ട്ര ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് ഇന്റലിജന്‍സ് വിഭാഗം സാക്കിര്‍ നായിക്കെതിരെ അന്വേഷണം നടത്തിയത്.
പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി, സാക്കിര്‍ നായിക്ക് ഇന്ത്യയ്ക്കകത്തും പുറത്തും നടത്തിയ പ്രസംഗങ്ങളുടെ നൂറുകണക്കിന് യൂട്യൂബ് വീഡിയോകള്‍ അന്വേഷണസംഘം പരിശോധിച്ചിരുന്നു. ഹൈദരാബാദില്‍ പിടിയിലായ ഐ.എസ് നേതാവിനെ സ്വാധീനിച്ചുവെന്ന് പറയുന്ന പ്രസംഗം ഉള്‍പ്പടെ മറ്റ് സംസ്ഥനങ്ങളില്‍ നിന്നും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്കിയ തെളിവുകളും പരിശോധിച്ചു.
നിലവിലെ തെളിവുകള്‍ വച്ച് സാക്കിര്‍ നായിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് മഹാരാഷ്ട്ര ഇന്റലിജന്‍സിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിന് പോലും നിലവിലെ സ്ഥിതി അനുസരിച്ച് കേസെടുക്കാനാവില്ല. നായിക്കിന്റെ നീക്കങ്ങള്‍ തങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ബംഗ്ലാദേശ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ക്ക് സാക്കിര്‍ നായിക്കുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നായിക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
Post Your Comments