ബംഗളൂരു: ലൈംഗികാഭ്യര്‍ത്ഥന നിഷേധിച്ചതില്‍ പ്രതികാരമായി യുവതിയുടെ മൊബൈല്‍ നമ്പര്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. ബംഗളൂരു ജെ.പി നഗറിലെ ശ്രേയസ് എന്ന 20കാരനാണ് അറസ്റ്റിലായത്.
യുവതിയുടെ പരാതി ഇങ്ങനെ, ജൂലൈ എട്ടിന് ഫുഡ്പാണ്ട എന്ന വെബ്‌സൈറ്റ് മുഖേന മക്‌ഡൊണാള്‍സില്‍ നിന്ന് യുവതി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. രാത്രി പത്തു മണിയോടെ എത്തിയ ശ്രേയസ് ഭക്ഷണം നല്‍കിയ ശേഷം ലൈംഗികച്ചുവയോടെ സംസാരിച്ച് മടങ്ങിപ്പോയി. തുടര്‍ന്ന് അര മണിക്കൂറിന് ശേഷം യുവതിയുടെ ഫോണിലേക്ക് വിളിച്ച് മോശമായി സംസാരിച്ച് ലൈംഗികാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ യുവതി ദേഷ്യപ്പെട്ട് ഫോണ്‍ കട്ട് ചെയ്തു. തുടര്‍ന്നാണ് ലൈംഗികാഭ്യര്‍ത്ഥന നടത്തി കൊണ്ട് വിവിധ നമ്പറുകളില്‍ നിന്ന് കോളുകള്‍ വരാന്‍ തുടങ്ങിയത്.
പലരും വളരെ മോശമായ രീതിയിലാണ് സംസാരിച്ചതെന്ന് യുവതി പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രേയസ് മൊബൈല്‍ നമ്പര്‍ അഭിസാരിക എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചതെന്ന് വ്യക്തമായത്. ലൈംഗികാഭ്യര്‍ത്ഥന നിഷേധിച്ചതില്‍ പ്രതികാരമായാണ് യുവാവ് ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് പൊലീസ് പറയുന്നു.
എന്നാല്‍ ഭക്ഷണത്തിന് പണം നല്‍കാതിരുന്നതിന്റെ പ്രതികാരമായാണ് നമ്പര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതെന്ന് ശ്രേയസ് പറഞ്ഞു. ഭക്ഷണം ഇഷ്ടപ്പെടാതെ വന്നപ്പോള്‍ അത് തിരിച്ചു കൊണ്ടുപോകാന്‍ യുവാവിനോട് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡെലിവറി ചെയ്യുന്ന സാധനം മടക്കി കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പറഞ്ഞ യുവാവ് ഭക്ഷണം അവിടെ തന്നെ വയ്ക്കുകയായിരുന്നു.
Post Your Comments