NewsInternational

റിക്രൂട്ടിങ് ഏജന്‍സി തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ സൗദിയില്‍ പുതിയ സംവിധാനം

റിയാദ് : വിദേശ രാജ്യങ്ങളിലുള്ള സൗദി എംബസികളിലും കോണ്‍സുലേറ്റുകളിലും സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ പ്രത്യേക ഓഫീസുകള്‍ തുറക്കും. റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെയും മറ്റ് ഇടനിലക്കാരുടെയും തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ ഇതു സഹായിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തേക്കു യോഗ്യരായ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുവേണ്ടിയാണ് വിദേശ രാജ്യങ്ങളിലുള്ള സൗദി എംബസികളിലും കോണ്‍സുലേറ്റുകളിലും തൊഴില്‍ മന്ത്രാലയത്തിന്റെ പ്രത്യേക ഓഫീസുകള്‍ തുറക്കുന്നത്.
സൗദി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുക. വിദേശ രാജ്യങ്ങളിലെ എംബസികളിലും കോണ്‍സുലേറ്റുകളിലും പുതിയ ലേബര്‍ ഓഫീസുകള്‍ ആരംഭിക്കുന്നതോടെ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെയും മറ്റ് ഇടനിലക്കാരുടേയും തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് തൊഴില്‍ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ വിവിധ എംബസികളിലും കോണ്‍സിലേറ്റുകളിലും നിലവില്‍ മെഡിക്കല്‍ ലേബര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആശുപത്രികള്‍ക്കു വേണ്ട ഡോക്ടര്‍മാരെ ഈ ഓഫീസുകള്‍ വഴിയാണ് റിക്രൂട്ട് ചെയ്യ

shortlink

Post Your Comments


Back to top button