ബംഗളൂരു : സ്‌കൂട്ടറുകള്‍ മാത്രം മോഷ്ടിക്കുന്ന ഒരു കള്ളന്‍. ബംഗളൂരുവിലാണ് മുരളി റാംറാവു എന്ന മുപ്പത്തിരണ്ടുകാരനായ കള്ളന്‍ പിടിയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ രസകരമായ കാര്യമാണ് പറഞ്ഞത്. രണ്ടു വിവാഹം കഴിച്ച മുരളിക്ക് കൂലിപ്പണിക്കാരനാണ്. ആവരുമാനം കൊണ്ട് രണ്ടുപേരെയും പോറ്റാനാവാതെ വന്നതോടെയാണ് മോഷണത്തിലേക്കിറങ്ങിയത്.
വ്യാജ രേഖകളുടെ സഹായത്തോടെ വളരെകുറഞ്ഞ വിലയ്ക്കാണ് അടിച്ചു മാറ്റുന്ന വിറ്റിരുന്നത്. സ്‌കൂട്ടറിനെപ്പറ്റി ഭാര്യമാര്‍ ചോദിച്ചാല്‍ കൂട്ടുകാരുടേതാണെന്നായിരിക്കും മറുപടി. അതിനാല്‍ ഭാര്യമാര്‍ക്കും സംശയം തോന്നിയില്ല. ഒരുസ്ഥലത്തുനിന്ന് ഒന്നിലധികം തവണ മോഷണം നടത്തില്ലെന്നാണ് മുരളി പറയുന്നത്. പിടിയിലാവുന്നത് ഒഴിവാക്കാനായിരുന്നു ഇത്. അടിച്ചുമാറ്റുന്ന സ്‌കൂട്ടറുകള്‍ കുറച്ചുനാള്‍ സുഹൃത്തുക്കള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കും. ഇതിന് കുറഞ്ഞ പ്രതിഫലവും ഈടാക്കും. അതിനുശേഷമാണ് വില്പന.
ഇതിനു മുമ്പ് ചൂതാട്ടത്തത്തില്‍ പയറ്റിനോക്കിയെങ്കിലും പണം പോയതല്ലാതെ ഒന്നും നേടാനായില്ല. ഇരുപത്തിയഞ്ചിലധികം സ്‌കൂട്ടറുകളാണ് മോഷ്ടിച്ചു വിറ്റത്. ഇവയെല്ലാം പൊലീസ് പിടിച്ചെടുത്തു. പതിവുപരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. മോഷണത്തിന് മുരളിക്ക് സ്വന്തം രീതിയുണ്ട്. ആരെയും ഒപ്പംകൂട്ടില്ല. ഭാര്യമാര്‍ രണ്ടും രണ്ടിടങ്ങളിലാണ് താമസിക്കുന്നത്. ഒരാളുടെ വീട്ടില്‍ നിന്ന് മറ്റൊരാളുടെ വീട്ടിലേക്ക് പോകുന്നത് ബസിലാണ്. തിരിച്ചു വരും വഴിയാണ് സ്‌കൂട്ടര്‍ അടിച്ചുമാറ്റുന്നത്. ആര്‍ക്കും ഒരു സംശയവും തോന്നാത്ത രീതിയിലാവും ഇത്. അധികം പഴക്കമില്ലാത്ത സ്‌കൂട്ടറുകള്‍ മാത്രമാണ് മുരളി മോഷ്ടിക്കുന്നത്.
Post Your Comments