
മഹാഭാരതത്തിലെ അഞ്ച് ഭര്‍ത്താക്കന്മാരുളള പാഞ്ചാലിയുടെ കഥ നമുക്കേറെ സുപരിചിതമാണ്. പുരാണത്തില്‍ മാത്രമല്ല, ഇന്ന് ഇന്ത്യയിലും പാഞ്ചാലിമാരുണ്ട്. അതിനൊരുദാഹരണമാണ് ഇരുപത്തിനാലുകാരിയായ രാജോ. പാഞ്ചാലിയെപ്പോലെ തന്നെ അഞ്ച് ഭര്‍ത്താക്കന്മാരാണ് രാജോക്കുളളത്.
ഹിമാലയത്തിന്റെ താഴ് വരയിലാണ് രാജോയുടെ ഗ്രാമം.ഇവിടുത്തെ ആചാരമാണ് പെൺകുട്ടി ഒന്നിലധികം ഭർത്താക്കന്മാരെ വരിക്കുക എന്നത്.സഹോദരന്മാരായ അഞ്ച് പേരെയാണ് രാജോ വിവാഹം ചെയ്തത്. ആദ്യം വിവാഹം ചെയ്തത് മൂത്ത സഹോദരൻ ഗുഡ്ഡുവിനെയാണ്.പിന്നീട് ആചാരവിധി പ്രകാരം മറ്റ് നാല് പേരുടെയും ഭാര്യയായി. ആദ്യം തനിക്ക് എതിർപ്പായിരുന്നെങ്കിലും ഇപ്പോൾ എല്ലാവരോടും ഒരേപോലെ ഇഷ്ടമാണെന്ന് രാജോ പറയുന്നു.ഇവർക്ക് ഒരു കുട്ടിയുമുണ്ട്.എന്നാല്‍ ജെയ് എന്നുപേരുളള ഈ ആണ്‍കുട്ടി അഞ്ചില്‍ ഏത് ഭര്‍ത്താവിന്റെയാണ് അറിയില്ല. രാജോയുടെ അമ്മയ്ക്കും മൂന്നു ഭർത്താക്കന്മാരുണ്ടായിരുന്നു
Post Your Comments