
തിരുവനന്തപുരം ● ദേശീയ പതാക പ്ലാസ്റ്റിക്കില്‍ നിര്‍മ്മിക്കുന്നതും, വിതരണവും, വില്‍പ്പനയും, ഉപയോഗവും, പ്രദര്‍ശനവും നടത്തുന്നതും കര്‍ശനമായി നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയ പതാകയുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കണം, ദേശീയ പതാകയുടെ പ്രാധാന്യവും മഹത്വവും കണക്കിലെടുത്ത് ദേശീയ ഫ്‌ളാഗ് കോഡില്‍ നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ ദേശീയ പതാക ഉപയോഗിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും എല്ലാ വകുപ്പ് മേധാവികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കമ്പിളി, പരുത്തി, ഖാദി, സില്‍ക്ക് എന്നിവ ഉപയോഗിച്ച് കൈകെണ്ടു നെയ്ത പതാകകള്‍ ഉപയോഗിക്കണമെന്നാണ് ദേശീയ ഫ്‌ളാഗ് കോഡില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. എന്നാല്‍ വിശേഷാവസരങ്ങളില്‍ പേപ്പറില്‍ നിര്‍മ്മിക്കുന്ന ദേശീയ പതാക ഉപയോഗിക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ആയത് ആഘോഷശേഷം വലിച്ചെറിയാതെ ദേശീയ പതാകയുടെ പ്രാധാന്യത്തിനും മഹത്ത്വത്തിനും അനുസൃതമായ രീതിയില്‍ സ്വകാര്യമായി നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതാണ്.
Post Your Comments