ഹൈദരാബാദ് ● രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ദേശിയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ഐ.എസിന്റെ ഹൈദരാബാദ് തലവൻ യാസിർ നൈമത്തുള്ളയേയും ഐ.എസിന് വേണ്ടി പണം സമാഹരിക്കുന്ന അത്തായുള്ള റഹ്മാനെയുമാണ് എന്‍.ഐ.എ ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ജൂണ്‍ 29 ഐ.എസുമായി ബന്ധമുള്ള അഞ്ച് പേരെ എന്‍.ഐ.എ പിടികൂടിയിരുന്നു. മൊഹമ്മദ് ഇബ്രാഹിം, ഹബീബ് മൊഹമ്മദ് എന്ന സര്‍, മൊഹമ്മദ് ഇല്യാസ് യസ്ദാനി, അബ്ദുള്ള ബിന്‍ അഹമ്മദ് അല്‍ അമൂദി, മുസാഫിര്‍ ഹുസൈന്‍ റിസ്വാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഓള്‍ഡ് സിറ്റിയിലെ പത്തിടങ്ങളില്‍ ഹൈദരാബാദ് പോലീസിന്റെ സഹായത്തോടെ എന്‍.ഐ.എ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഇവരെ ജൂലൈ 12 വരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
അറസ്റ്റിലായ യുവാക്കൾക്ക് എല്ലാ നിയമ സഹായവും നൽകുമെന്ന് ഓൾ ഇന്ത്യ മജിലിസ് ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസാദുദ്ദീൻ ഒവൈസി പ്രഖ്യാപിച്ചിരുന്നു. ഭീകരരെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച ഒവൈസിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി എംഎൽഎ റ്റി. രാജാ സിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments