NewsIndia

തന്നെ കടിച്ച പാമ്പിനെ കർഷകൻ കെട്ടിയിട്ടു

ഭോപാല്‍: കടിച്ച പാമ്പിനെ തല്ലിക്കൊല്ലുന്നത് സ്ഥിരം വാർത്തയാണ്. എന്നാൽ പ്രതികാരമായി പാമ്പിനെ കെട്ടിയിട്ടാലോ ? ഛത്തീസ്ഗഡിലെ ലാൽഹരി ലാൽ എന്ന കര്‍ഷകനാണ് തന്നെ കടിച്ച പാമ്പിന്റെ പിറകേ പോയി പിടികൂടി വീട്ടില്‍ കൊണ്ടുവന്ന് കെട്ടിയിട്ടത്.

മൂര്‍ഖനെ ഉപദ്രവിക്കാനോ കൊല്ലാനോ ലാൽഹരി തയ്യാറായില്ല. പകരം വീട്ടില്‍ കൊണ്ടുവന്ന് കഴുത്തില്‍ നൂല് കെട്ടി ബന്ധിച്ചു. തന്നെ കടിച്ചതിനുള്ള ശിക്ഷയായാണ് പാമ്പിനെ കെട്ടിയിട്ടത് എന്ന് കര്‍ഷകന്‍ പറയുന്നു. പാമ്പിന് ഭക്ഷണവും വെള്ളവും എല്ലാം നല്‍കുന്നുണ്ട്. ഇഴഞ്ഞു നടക്കാനും സൗകര്യമുണ്ട്. എന്നാല്‍ വീട്ടില്‍ നിന്നും എവിടേക്കും പോകാന്‍ സാധിക്കില്ല. ശരിയ്ക്കും ജയില്‍ ശിക്ഷയ്ക്ക് തുല്യം. ഈ വിചിത്ര ശിക്ഷ കേട്ടറിഞ്ഞ് നിരവധി പേരാണ് പാമ്പിനെ കാണാൻ എത്തുന്നത്.

shortlink

Post Your Comments


Back to top button