എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഫെയ്സ്ബുക്കും ട്വിറ്ററുമൊക്കെ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുന്നതിനും മുന്‍പ്, ഓര്‍ക്കുട്ടില്‍ നാമൊക്കെ വിലസിയിരുന്ന കാലത്ത് വൈറല്‍ ആയ വാര്‍ത്തയായിരുന്നു ദിവസവും 40 സിഗരറ്റുകള്‍ വരെ വലിച്ചിരുന്ന ബാലനെക്കുറിച്ചുള്ളത്. ആര്‍ഡി റിസാല്‍ എന്ന ഈ ബാലന് മുതിര്‍ന്നവരെ വെല്ലുന്ന തഴക്കത്തോടെയും പഴക്കത്തോടെയും സിഗരറ്റുകള്‍ ഒന്നിനുപുറകെ ഒന്നായി വലിച്ചുതള്ളുന്ന വീഡിയോയും ഫോട്ടോയുമൊക്കെ അക്കാലത്ത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
ഇപ്പോള്‍, 8 വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍ഡി തന്റെ സിഗരറ്റ് അടിമത്വത്തില്‍ നിന്ന് മോചനം നേടിയിരിക്കുകയാണ്. മാദ്ധ്യമങ്ങള്‍ വഴിയുള്ള പ്രചരണങ്ങളെ മുഖവിലയ്ക്കെടുത്തതു കൊണ്ടും, കുട്ടികള്‍ക്കായുള്ള സുരക്ഷാ സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതും കൊണ്ടാണ് ആര്‍ഡിക്ക് ഈ ശാപമോക്ഷം കൈവരിക്കാനായത്.
കുട്ടിക്കാലം മുതലേ കൂടെക്കൂടുന്ന ദുശ്ശീലങ്ങള്‍ പൂര്‍ണ്ണമായും മാറ്റുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇത്തരം ദുശ്ശീലങ്ങളില്‍ നിന്ന് മുക്തരായി എന്ന് വിചാരിക്കുന്ന ഘട്ടങ്ങളിലൊക്കെ അത് വേറൊരു രൂപത്തില്‍ നമ്മെ വീണ്ടും പിടികൂടും.
ആര്‍ഡിയുടെ കാര്യത്തില്‍ സിഗരറ്റില്‍ നിന്ന് മുക്തി നേടിയെങ്കിലും അമിതമായ ഭക്ഷണാസക്തിയുടെ രൂപത്തില്‍ അത് വീണ്ടും അവനെ പിടികൂടി. തുടര്‍ന്ന്, ചികിത്സകള്‍ക്കൊക്കെ വിധേയനായ ശേഷമാണ് ആര്‍ഡി ഈ ആസക്തിയേയും മറികടന്നത്. ഇപ്പോള്‍ തികച്ചും ആരോഗ്യകരമായ ഒരു ജീവിതരീതിയാണ് ആര്‍ഡി പാലിച്ചുപോരുന്നത്.
ഇപ്പോള്‍ ആര്‍ഡി പുകവലിക്കില്ല, ആവശ്യമായ അളവില്‍ മാത്രമേ ഭക്ഷണം കഴിക്കൂ. അവയുടെ ഫലങ്ങള്‍ അത്ഭുതകാരമാണ്. ദുശീലങ്ങള്‍ മാറ്റാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇന്ന് ആര്‍ഡി ഒരു പ്രചോദനമാണ്.
Post Your Comments