India

വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അടിച്ചു തകര്‍ത്തു ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

പാറ്റ്‌ന : വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അടിച്ചു തകര്‍ക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. ബീഹാറിലെ നളന്ദയിലാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അടിച്ചു തകര്‍ക്കുന്ന വീഡിയോ പുറത്തു വന്നു. മുന്‍കൂട്ടി തീരുമാനിച്ചിരുന്ന വിനോദയാത്ര മാറ്റിവെച്ചതില്‍ പ്രകോപിതരായാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറികളിലെ ഫര്‍ണിച്ചറുകളും മറ്റും അടിച്ചു തകര്‍ത്തത്.

വീഡിയോ ദേശീയമാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും പ്രചരിച്ചതോടെ വിദ്യാഭ്യാസവകുപ്പിനെ കുറ്റപ്പെടുത്തി പ്രതിപക്ഷപാര്‍ട്ടികള്‍ മുന്നോട്ട് വന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. പരീക്ഷാ ക്രമക്കേടിന്റെ പേരില്‍ നാണംകെട്ട ബീഹാര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ഇപ്പോഴത്തെ ഈ സംഭവം.

shortlink

Post Your Comments


Back to top button