2014 മുതല്‍ കേരളത്തില്‍ നിന്നും കാണാതായവരുടെ കണക്കുകള്‍ പൊലീസ് പരിശോധിക്കുന്നു. സംസ്ഥാനത്ത് നിന്നും പുറത്ത് പോയവരുടെയും മതം മാറിയവരുടെയും കണക്കുകളും പ്രത്യേകം പരിശോധിക്കും.
കാസര്‍കോട് നിന്നും പാലക്കാട് നിന്നും ദുരൂഹ സാഹചര്യത്തില്‍ യുവാക്കള്‍ കാണാതായതുമായി ബന്ധപ്പെട്ട് നിലവിലെ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് കാണാതായവരുടെ കണക്കുകള്‍ രണ്ടുദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
Post Your Comments