തിരുവനന്തപുരം: കേരളത്തില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായവർക്ക് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സൂചന ലഭിച്ചതിനു പിന്നാലെ ഒരാള്‍ മുംബൈയില്‍ പിടിയിലായി. തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാനെയാണ് (24) ഇന്നലെ വൈകിട്ടു മുംബൈ ഡോംഗ്രിയിലെ ഹോട്ടലില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സംഘം പിടികൂടിയെന്നാണു വിവരം ലഭിച്ചിരിക്കുന്നത് . ഇയാളെ ചോദ്യംചെയ്യുന്നതിനായി രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിലെ ഫോണിലേക്കു വിളിച്ച് തൃക്കരിപ്പൂരില്‍നിന്നു ചിലര്‍ സിറിയയില്‍ എത്തിയിട്ടുണ്ടെന്നും ഐഎസ് ക്യാംപിലാണ് ഇവരെന്നും പറഞ്ഞിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും താന്‍ മുംബൈയില്‍ ഉണ്ടെന്നും ഇക്കാര്യം ആരെയും അറിയിക്കരുതെന്നും ഫിറോസ് പറഞ്ഞതായാണു പൊലീസ് നല്‍കുന്ന വിവരം. ഫിറോസ് വിളിച്ച ഫോണ്‍ നമ്പരിന്റെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണു പിടികൂടിയത്.
Post Your Comments