IndiaNews

സാക്കിര്‍ നായിക്കിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് കട്ജു

ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ദല്‍ഹിയില്‍ തത്സമയ ടിവി സംവാദത്തില്‍ ഏര്‍പ്പെടാനാണ് സാക്കിര്‍ നായിക്കിനെ ക്ഷണിച്ചിരിക്കുന്നത്.

മതവും ശാസ്ത്രവും എന്ന വിഷയത്തിലായിരിക്കും സംവാദമെന്നും,ഡല്‍ഹിയില്‍ വെച്ച് ഏത് ദിവസവും ഏത് സമയത്തും സംവാദം നടത്താന്‍ താന്‍ തയ്യാറാണെന്നും കട്ജു ഇ-മെയിലിലൂടെ സാക്കിര്‍ നായിക്കിനെ അറിയിച്ചിട്ടുണ്ട്. നിരന്തരം വികാസം പ്രാപിക്കുന്ന ശാസ്ത്രം പറയുന്നതാണ് സത്യം എന്നിരിക്കെ സാക്കിര്‍ നായിക്കടക്കമുള്ളവര്‍ മതങ്ങളെക്കുറിച്ച് പറയുന്ന എല്ലാ അസത്യങ്ങളും പൊളിച്ചെടുക്കാന്‍ താനാഗ്രഹിക്കുന്നതായി സാക്കിര്‍ നായിക്കിനയച്ച കത്തില്‍ കട്ജു പറയുന്നു. സംവാദത്തിന് തയ്യാറാണോയെന്നറിയിക്കാനും, സംവാദം സംബന്ധിച്ച മറ്റു കാര്യങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നും കത്തില്‍ കട്ജു വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button