Uncategorized

വിംബിള്‍ഡണില്‍ സെറീനയുടെ ജഴ്‌സി സംസാര വിഷയ തരംഗമാകുന്നു : മാറിട പ്രദര്‍ശനത്തിന് സെന്‍സര്‍ഷിപ്പ് വേണമെന്ന് ആരാധകര്‍

അസാധാരണ കരുത്തും അതിനൊത്ത പ്രകടനവുമായി കളിക്കളത്തിനകത്ത് എത്രമാത്രം പേരുണ്ടോ അത്രയും തന്നെയാണ് കളത്തിന് പുറത്ത് വിവാദം ഉണ്ടാക്കുന്ന കാര്യത്തിലും അമേരിക്കന്‍ ടെന്നീസ്താരം സെറീനാ വില്യംസ്. വിംബിള്‍ഡണിലെ സെന്റര്‍ കോര്‍ട്ടില്‍ ഇപ്പോള്‍ സംസാരവിഷയം സെറീനയുടെ കളിയും താരം കളത്തില്‍ ഉപയോഗിക്കുന്ന ഇറുകിപ്പിടിച്ച ജഴ്‌സിയുമാണ്.

കഴിഞ്ഞ ദിവസം അനസ്താസ്യ പാവ്യലൂചെങ്കോവയുമായി ക്വാര്‍ട്ടര്‍ കളിക്കുമ്പോള്‍ താരം ധരിച്ച വസ്ത്രം ട്വിറ്ററില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്. മറയ്‌ക്കേണ്ട ഭാഗങ്ങളെല്ലാം കൃത്യമായും വ്യക്തമായും പ്രതിഫലിക്കുന്ന വിധം താരം ധരിച്ച വസ്ത്രം മത്സരം നേരിലും ടെലിവിഷനിലും കണ്ട പ്രേക്ഷകര്‍ മുഴുവന്‍ ശ്രദ്ധിക്കാതെ പോയിരുന്നില്ല. താരത്തിന്റെ മാറിട വസ്ത്ര ധാരണത്തെക്കുറിച്ചുള്ള കമന്റുകള്‍ കൊണ്ട് കളി തുടങ്ങിയതിന് തൊട്ടുപിന്നാലെ ട്വിറ്റര്‍ നിറയുകയും ചെയ്തു.

എന്തുമാത്രം പണമാണ് സെറീന കളിയിലൂടെ നേടുന്നത് എന്നിട്ടും മാറിടംമറയ്ക്കത്തക്ക വിധം മര്യാദയ്ക്കുള്ള വസ്ത്രം വാങ്ങാന്‍ കഴിയുന്നില്ലേ എന്നായിരുന്നു ഒരു ആരാധകന്‍ ചോദിച്ചത്. ഇന്ന് സെറീനയുടെ മാറിട പ്രദര്‍ശനമുണ്ടെന്ന് ബി.ബി.സി എന്തുകൊണ്ടാണ് മുന്നറിയിപ്പ് നല്‍കാതിരുന്നതെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. സെറീനയുടെ സ്‌പോര്‍ട്‌സ്‌വേര്‍ നല്‍കുന്ന നൈക്കിക്കായിരുന്നു മറ്റൊരു കമന്റ്. കുറേക്കൂടി കട്ടിയുള്ള മെറ്റീരിയല്‍ കൊണ്ടുള്ള വസ്ത്രം ഉണ്ടാക്കണമെന്ന് ഇതില്‍ പറയുന്നു. സെറീനയുടെ പ്രദര്‍ശനം കാരണം കളി നന്നായി ആസ്വദിക്കുന്നതില്‍ അലോസരം ഉണ്ടാക്കിയെന്ന കമന്റാണ് ഒരു ആരാധകന്‍ പങ്കുവെച്ചത്.

shortlink

Post Your Comments


Back to top button