NewsIndia

കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരനെ പ്രശംസിച്ച് ഉമര്‍ ഖാലിദ്

രാജ്യദ്രോഹക്കുറ്റത്തിന് ജാമ്യത്തില്‍ ഇറങ്ങി നടക്കുന്ന ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല വിദ്യാര്‍ഥി ഉമര്‍ ഖാലിദ് ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തി. വാനിയെ “വിപ്ലവകാരി” എന്നാണ് ഉമര്‍ ഖാലിദ് വിശേഷിപ്പിച്ചത്. വാനിയെ കമ്യൂണിസ്റ്റ് വിപ്ലവകാരി ചെഗുവേരയോട് ഉപമിക്കുകയും ചെയ്തു ഉമര്‍ ഖാലിദ്.

“ഞാന്‍ വീണാലും മറ്റൊരാള്‍ എന്‍റെ തോക്കെടുത്ത് വെടിവയ്പ് തുടരുമെങ്കില്‍ എന്‍റെ വീഴ്ചയെ ഞാന്‍ നിസാരമായി കാണുന്നു. ഇത് ചെഗുവേരയുടെ അവസാന വക്കുകളായിരുന്നു. പക്ഷേ, ഈ വാക്കുകള്‍ ബുര്‍ഹാന്‍ വാനിയുടെ അവസാനവക്കുകളായും കരുതാം,” ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് വഴി ഉമര്‍ ഖാലിദ് പറഞ്ഞു.

പക്ഷേ പോസ്റ്റ് ചെയ്ത് അല്‍പസമയത്തിനകം ഖാലിദ് ഇത് നീക്കം ചെയ്തു.

ബുര്‍ഹാന്‍ വലിയ ധൈര്യശാലിയായിരുന്നു എന്നും ഖാലിദ് പ്രശംസിച്ചു. “ബുര്‍ഹാന്‍ മരണത്തെ ഭയപ്പെട്ടിരുന്നില്ല. അടിച്ചമര്‍ത്തപ്പെട്ട ജീവിതത്തോടായിരുന്നു അവന്‍റെ എതിര്‍പ്പ്. അതിനെ അവന്‍ എതിര്‍ത്തു. അവന്‍ സ്വതന്ത്രനായി ജീവിച്ചു, സ്വതന്ത്രനായിത്തന്നെ മരിച്ചു,” ഖാലിദ് അഭിപ്രായപ്പെട്ടു.

ഉമര്‍ ഖാലിദിന്‍റെ ഈ അഭിപ്രായപ്രകടനത്തിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് എ.ബി.വി.പിയും രംഗത്തെത്തിയിട്ടുണ്ട്.

“അഫ്സല്‍ ഗുരുവിനെ പിന്തുണച്ച ശേഷം ഉമര്‍’ഖാലിദ് ഇപ്പോള്‍ ബുര്‍ഹാന്‍ വാനിക്കു വേണ്ടി സഹതപിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇത്, ഖാലിദിന്‍റെ തീവ്രവാദികളുമായുള്ള കൂട്ടുകെട്ടിനും അവര്‍ക്കുള്ള അയാളുടെ പിന്തുണയ്ക്കും തെളിവാണ്. ഭീകരരെക്കാള്‍ സമൂഹത്തെ ദോഷകരമായി ബാധിക്കുന്നത് ഇത്തരത്തിലുള്ള ദേശവിരുദ്ധരാണ്. ഉമര്‍ ഖാലിദിന്‍റെ ജാമ്യം റദ്ദാക്കി അയാളുടെ കൂട്ടുകെട്ടുകളെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്,” ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല എ.ബി.വി.പി. നേതാവ് സൗരഭ് ശര്‍മ്മ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button