![is](/wp-content/uploads/2016/07/is1.jpg)
വടകര : കണ്ണൂര്‍ വടകര സ്വദേശി കുടുംബസമേതം ഐഎസില്‍ ചേര്‍ന്നതായി സൂചന. താഴെ അങ്ങാടി മുകച്ചേരിയില്‍ താമസിച്ചിരുന്ന യുവാവിനെയാണ് ഐഎസില്‍ ചേര്‍ന്നതായി ബന്ധുക്കളും നാട്ടുകാരും സംശയിക്കുന്നത്. പോലീസ് വീട്ടില്‍ എത്തി യുവാവിനെ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ഭാര്യയും മക്കളുമൊത്ത് ബഹറിനില്‍ കഴിഞ്ഞിരുന്ന മന്‍സൂര്‍ ഐഎസിനെ പ്രകീര്‍ത്തിച്ച് ബന്ധുക്കള്‍ക്ക് സന്ദേശം കൈമാറിയിട്ടുണ്ട്.
കംപ്യൂട്ടര്‍ വിദഗ്ധനായ ഈ ചെറുപ്പക്കാരന് കോഴിക്കോട്ട് സ്വകാര്യസ്ഥാപനത്തില്‍ ദീര്‍ഘകാലം ജോലി ചെയ്തിരുന്നു. പിന്നീടാണ് ബഹറിനിലേക്ക് പോയത്. ഇയാളെ കുറിച്ച് ആറു മാസത്തിലേറെയായി ഒരു വിവരവുമില്ല. ബഹറിനിലെ ബന്ധം വഴിയാണ് ഇയാള്‍ ഐഎസില്‍ എത്തിപ്പെട്ടതെന്നാണ് വിവരം. കുടുംബ സമേതം തുര്‍ക്കി വഴി സിറിയയില്‍ എത്തിയെന്ന് പറയുന്നു. ഇതു സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്റലിജന്‍സ് അന്വേഷണം നടത്തുകയാണ്.
Post Your Comments