IndiaNews

ജമ്മു കശ്മീരില്‍ നിരോധനാജ്ഞ: മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസഫര്‍ വാനിയെ സൈന്യം വധിച്ച പശ്ചാത്തലത്തില്‍ പുല്‍വാമ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശ്രീനഗറില്‍ മൊബൈല്‍ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. പ്രതിഷേധക്കാരും സൈന്യവും തെരുവില്‍ ഏറ്റുമുട്ടി. കശ്മീരിലെ യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ പ്രമുഖനായിരുന്ന ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസാഫിറിനെ ഇന്നലെ വൈകീട്ടാണ് വധിച്ചത്.

ഇതോടെ പുല്‍വാമയിലും അനന്ത് നാഗിലും പ്രതിഷേധം ശക്തമായി. സൈന്യവും പ്രതിഷേധക്കാരും തെരുവില്‍ ഏറ്റുമുട്ടി. ക്രമസമാധാന നില തകര്‍ന്നതിനാല്‍ പുല്‍വാമയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാരമുള്ള ബാരിഹാല്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം നിരോധിച്ചു . നാളെ നടത്തേണ്ട സ്‌കൂള്‍ ബോര്‍ഡ് പരീക്ഷ മാറ്റിവച്ചു. ബേസ് ക്യാമ്പില്‍ നിന്നുള്ള ഒരു ദിവസത്തെ അമര്‍നാഥ് യാത്ര റദ്ദാക്കി.

വാട്‌സ് ആപ്പ്, ഫേസ്ബുക്ക് എന്നിവ വഴി സന്ദേശങ്ങളും വീഡിയോയും പ്രചരിപ്പിച്ചാണ് മുസഫര്‍ വാണി യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിച്ചിരുന്നത്. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ സഹോദരന്‍ കൊല്ലപ്പെട്ടതോടെയാണ് 15ആം വയസില്‍ വാണി തീവ്രവാദ പ്രവര്‍ത്തങ്ങളിലേക്ക് നീങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button