ദുബായ് ● ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് ദുബായില്‍ നിന്ന് മുംബൈയിലേക്ക് പറന്നുയര്‍ന്ന സ്പൈസ് ജെറ്റ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി.
ദുബായ് അന്താരാഷ്ട്ര വിമാനത്താളത്തില്‍ നിന്ന് പുലര്‍ച്ചെ 5.29 ന് പുറപ്പെട്ട സ്പൈസ് ജെറ്റ് SG14 വിമാനമാണ് ദുബായ് ജബേല്‍ അലിയിലെ അല്‍-മക്തൂം അന്തരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചറക്കിയത്.
ടയര്‍ പൊട്ടിയത് മനസിലാക്കിയ പൈലറ്റ് അടിയന്തിര ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു. വിമാനം രണ്ടാമണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്ന് പരമാവധി ഇന്ധനം കത്തിച്ചുകളഞ്ഞ ശേഷമാണ് 7.45 ഓടെ ജബേല്‍ അലിയില്‍ സുരക്ഷിതമായിറക്കിയത്. മലയാളികള്‍ അടക്കം 175 ഓളം യാത്രക്കാരാണ് ബോയിംഗ് 738 വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു.
അതേസമയം വിമാനം യാത്ര റദ്ദാക്കിയിട്ടും വിമാനക്കമ്പനി അധികൃതര്‍ യാത്രക്കാരോട് മോശമായി പെരുമാറിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Post Your Comments