KeralaNews

അടി തെറ്റിയാല്‍…വാര്‍ത്താ ചാനലുകള്‍ക്ക് സ്പീക്കറുടെ താക്കീത്….

തിരുവനന്തപുരം: അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയടക്കം റിപ്പോര്‍ട്ട് ചെയ്ത കേരള നിയമസഭയിലെ ഉറക്കം ഇനി ജനങ്ങള്‍ക്ക് കാണാനായേക്കില്ല. ഇനി നിയമസഭയിലെ ദൃശ്യങ്ങള്‍ ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികള്‍ക്ക് ഉപയോഗിക്കരുതെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ജനങ്ങള്‍ക്ക് നിയമസഭയിലെ നടപടികള്‍ അറിയുന്നതിനു വേണ്ടിയാണ് സംപ്രേക്ഷണം ചെയ്യുന്നതെന്നും ആ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നാണ് സ്പീക്കര്‍ ആവശ്യപ്പെട്ടത്.
ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തതോടെ മറ്റു വാര്‍ത്ത മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പുതിയ നിയമസഭ നിലവില്‍ വന്ന് ആദ്യ നാളുകളിലും ഗവര്‍ണ്ണറുടെ നയപ്രഖ്യാപന സമ്മേളനത്തിനിടയിലും അംഗങ്ങള്‍ ഉറങ്ങുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് പല ആക്ഷേപഹാസ്യ പരിപാടികളിലും സോഷ്യല്‍മീഡിയയിലും ട്രോളുകള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ പുതിയ ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button