KeralaNews

ബജറ്റ് ദിനത്തിൽ സർക്കാരിന് ആദ്യപ്രഹരം : പിണറായിക്ക് വി. എം രാധാകൃഷ്ണനെ പേടിയാണെന്ന് ഹൈക്കോടതി

കൊച്ചി : കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും വിജിലന്‍സിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മലബാർ സിമന്റ്‌സിലെ കോടികളുടെ അഴിമതി കേസിലെ മുഖ്യ പ്രതി വി. എം രാധാകൃഷ്ണന്റെ മുന്നിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഓച്ഛാനിച്ച് നിൽക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വ്യക്തമായ തെളിവുണ്ടായിട്ടും സർക്കാർ ഈ കേസിൽ പിന്നോട്ട് വലിയുകയാണ്. കേസന്വേഷണം വെറും പ്രഹസനമായി മാറിയെന്ന് കോടതി പറഞ്ഞു. ഇത് സാധാരണക്കാര്‍ക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസ്യത ഇല്ലാതാക്കും. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടില്ലേയെന്നും കോടതി ചോദിച്ചു. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണം. കേസെടുത്തില്ലെങ്കില്‍ വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button