Gulf

യുഎഇയില്‍ 160 പേരുടെ സമൂഹവിവാഹം ഒരുങ്ങുന്നു

യുഎഇ : യുഎഇയില്‍ 160 പേരുടെ സമൂഹവിവാഹം ഒരുങ്ങുന്നു. കടം വാങ്ങിച്ചും ലോണെടുത്തും വിവാഹിതരാകുന്നതിന് ഉത്തമമായ പരിഹാരവുമായാണ് യുഎഇയിലെ യുവാക്കള്‍ എത്തുന്നത്. ഒറ്റ രാത്രിക്കായി അനാവശ്യമായി പണം ധൂര്‍ത്തടിക്കുന്നത് അവസാനിപ്പിക്കാനായാണ് ഇവര്‍ ഈ സംരംഭവുമായി മുന്നോട്ടുപോകുന്നത്.

ജൂണ്‍ 9ന് അല്‍ ഐന്‍ സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ 160 ദമ്പതികള്‍ വിവാഹിതരാകും. അല്‍ ഖബിസി ഹാളില്‍ വെച്ചാണ് വിവാഹം. വിവാഹം കഴിയുമ്പോഴേക്കും കടക്കെണിയില്‍ അകപ്പെടുന്ന യുവാക്കള്‍ക്ക് ഇതൊരു പരിഹാരമാകുമെന്ന് വരന്മാരിലൊരാള്‍ പറയുന്നു. എമിറേറ്റി യുവതികളെ എമിറേറ്റി യുവാക്കള്‍ വിവാഹം കഴിക്കുന്നതിനെയാണ് ഇത്തരം പരിപാടികള്‍ പ്രോല്‍സാഹനം നല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button