Kerala

സ്ത്രീകളെ ശബരി മലയില്‍ പ്രവേശിപ്പിക്കരുത് – കാരണം വ്യക്തമാക്കി സുഗതകുമാരി

കൊച്ചി ● സ്ത്രീകളെ ശബരി മലയില്‍ പ്രവേശിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കവയത്രി സുഗതകുമാരി. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിച്ചാല്‍ പമ്പ കൂടുതല്‍ മലിനമാകുകയും കാടിന്റെ ആവാസവ്യവസ്ഥ കൂടുതല്‍ തകരാറിലാകുകയും ചെയ്യും. ഇപ്പോള്‍ തന്നെ ശബരിമലയില്‍ എത്തുന്ന ലക്ഷക്കണക്കിന്‌ ആളുകള്‍ താങ്ങാവുന്നതിനും അപ്പുറമാണ്. ഇനി സ്ത്രീകള്‍ക്ക് കൂടി പ്രവേശനം അനുവദിച്ചാല്‍ പരിസ്ഥിതി പ്രശ്നം രൂക്ഷമാകുമെന്നും അവര്‍ പറഞ്ഞു.

താന്‍ സ്ത്രീ വിരോധിയല്ല. പ്രകൃതിയോടുള്ള സ്നേഹം കൊണ്ടാണ് ഇത് പറയുന്നതെന്നും സുഗതകുമാരി കൂട്ടിച്ചേര്‍ത്തു. ക്ഷേത്രങ്ങളിലെ ധൂര്‍ത്ത് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button