25-കാരനായ സ്റ്റാന്‍ ലാര്‍ക്കിന്‍ അമേരിക്കയിലെ മിഷിഗണ്‍ സ്വദേശിയാണ്. പിന്നില്‍ 13.5-പൗണ്ട് ഭാരമുള്ള ഒരു ബാഗുമായാന്‍ കഴിഞ്ഞ 17-മാസം വിദ്യാര്‍ത്ഥിയായ ലാര്‍ക്കിന്‍ ജീവിച്ചത്. പക്ഷേ ഈ ബാഗില്‍ ഇയാളുടെ പുസ്തകങ്ങളോ, സാധാരണ ഒരു വിദ്യാര്‍ഥിയുടെ ബാഗില്‍ കാണാന്‍ സാധിക്കുന്ന വസ്തുക്കളോ അല്ലായിരുന്നു. ഈ ബാഗില്‍ തന്‍റെ ഹൃദയവുമായാണ് ലാര്‍ക്കിന്‍ ഒരു സാധാരണ ജീവിതം ഇക്കാലമാത്രയും നയിച്ചത്.
സ്റ്റാനിനും സഹോദരനും പാരമ്പര്യമായിത്തന്നെ കാര്‍ഡിയോ മയോപ്പതി എന്ന ഹൃദ്രോഗം പിടിപെട്ടിരുന്നു. മുന്നറിയിപ്പുകളൊന്നും കൂടാതെ മാറ്റെല്ലാ ആരോഗ്യപൂര്‍ണ്ണതകളുമുള്ള വ്യക്തികളില്‍പ്പോലും ഹൃദയം നിലച്ചുപോകുന്ന അവസ്ഥയാണിത്. ശരീരത്തിലൂടെ ഓക്സിജനേറ്റഡ് രക്തം പമ്പ് ചെയ്യുന്ന സിന്‍കാര്‍ഡിയ എന്ന ഉപകരണവുമായി 555-ദിവസമാണ് സ്റ്റാന്‍ ജീവിച്ചത്.
സഹോദരനും ഇതേ ഉപകരണം ഘടിപ്പിച്ചിരുന്നു എങ്കിലും രണ്ടാഴ്ചയ്ക്കുള്ളില്‍ ചേരുന്ന ഹൃദയം ലഭിച്ചതോടെ ശസ്ത്രക്രിയയിലൂടെ ആ ഹൃദയം വച്ചുപിടിപ്പിച്ചു. പക്ഷേ സ്റ്റാന്‍ നീണ്ട 555 ദിവസം കാത്തിരുന്ന ശേഷമാണ് ചേരുന്ന ഹൃദയം ലഭിച്ചതും ശസ്ത്രക്രിയയിലൂടെ അത് സ്റ്റാനിന്‍റെ ശരീരത്തില്‍ ഘടിപ്പിച്ചതും.
കൃത്രിമ ഹൃദയോപകരണവുമായാണ് 17-മാസങ്ങള്‍ ജീവിച്ചതെങ്കിലും സ്റ്റാന്‍ മുറിക്കുള്ളില്‍ അടച്ചിരിപ്പൊന്നും ആയിരുന്നില്ല. ബാസ്ക്കറ്റ്ബോള്‍ വരെ കളിച്ച് ആഘോഷപൂര്‍വ്വമാണ് സ്റ്റാന്‍ ജീവിച്ചത്. ഇപ്പോള്‍ ശസ്ത്രക്രിയയ്ക്ക് ശേഷം സ്റ്റാന്‍ ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുന്നു.
Post Your Comments