Gulf

സൗദി ചാവേര്‍ ആക്രമണം : ഒരു ഡസനോളം പാകിസ്ഥാനികള്‍ അറസ്റ്റില്‍

ജിദ്ദ ● ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപമുണ്ടായ ചാവേര്‍ അക്രമണവുമായി ബന്ധപ്പെട്ട് 12 പാകിസ്ഥാനികള്‍ ഉള്‍പ്പടെ 19 പേരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് പുറമേ മദീന പള്ളിയ്ക്ക് സമീപവും ഖത്തീഫിലെ ഷിയാ പള്ളിയ്ക്ക് നേരെയും ചാവേര്‍ ആക്രമണം ഉണ്ടായിരുന്നു. ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം ആക്രമണം നടത്തിയ ചാവേര്‍ പാകിസ്ഥാന്‍ സ്വദേശിയാണെന്ന് സൗദി ആഭ്യന്തരമന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. സംഭവങ്ങളില്‍ ഏഴ് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button