പോലീസ് വെടിവയ്പ്പില്‍ കറുത്ത വര്‍ഗ്ഗക്കാരായ രണ്ട് യുവാക്കള്‍ മിനസോട്ടയിലും ലൂയ്സിയാനയിലും കൊല്ലപ്പെട്ടതിനെതിരെ അമേരിക്കയിലെങ്ങും നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പോലീസിന് നേരേ പ്രതികാര വെടിവയ്പ്പ്. ഡള്ളാസിലാണ് പോലീസിന് നേരേ സ്നൈപ്പര്‍ ഗണ്‍ ഉപയോഗിച്ച് വെടിവയ്പ്പുണ്ടായത്. 11 പോലീസുദ്യോഗസ്ഥര്‍ക്ക് വെടിയേറ്റതില്‍ നാല് പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്ന പ്രാഥമികവിവരങ്ങള്‍.
വെടിവയ്പ്പില്‍ പങ്കെടുത്ത ഒരു സ്നൈപ്പര്‍ വിദഗ്ദനെ പോലീസ് പിടികൂടി എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആയിരത്തോളം ആളുകള്‍ ഈ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തിരുന്നു. ലൂയ്സിയാനയിലെ ബാറ്റണ്‍ റോഗില്‍ ആള്‍ട്ടണ്‍ സ്റ്റെര്‍ലിംഗ് എന്ന യുവാവിനേയും മിനസോട്ടയിലെ സെന്‍റ്. പോള്‍ സബ്അര്‍ബില്‍ ഫിലാണ്ടോ കാസ്റ്റില്‍ എന്ന യുവാവുമാണ് പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗ്ഗക്കാര്‍.
Post Your Comments