NewsIndia

സുഭാഷ്‌ചന്ദ്രബോസിനെപ്പറ്റി അമ്പരപ്പിക്കുന്ന പുതിയ വെളിപ്പെടുത്തല്‍

കൊല്‍ക്കത്ത: വ്യാഴാഴ്ച പുറത്തുവിട്ട പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ക്ലാസ്സിഫൈഡ് ഫയലില്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ നേതാജി സുഭാഷ്‌ചന്ദ്രബോസ് 1968-വരെ റഷ്യയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന്‍ കരുതാം. ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് 1968-ല്‍ റഷ്യയിലെ ഒംസ്കില്‍ വച്ചാണ് വിപ്ലവകാരിയായിരുന്ന വിരേന്ദ്രനാഥ്‌ ചതോപാധ്യായയുടെ മകനായ നിഖില്‍ ചതോപാധ്യയുമായി നേതാജി കൂടിക്കാഴ്ച്ച നടത്തിയത്.

റഷ്യയിലെ മോസ്ക്കോയില്‍ 1966-മുതല്‍ 1991-വരെ പ്രവര്‍ത്തിച്ചിരുന്ന മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ നരേന്ദ്രനാഥ്‌ സിന്ദ്ക്കര്‍ ഫയല്‍ ചെയ്ത ഒരു സത്യവാങ്മൂലത്തിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. നിഖില്‍ ചതോപാധ്യായയും ഭാര്യയും നേതാജിയെ സൈബീരിയന്‍ നഗരമായ ഒംസ്കില്‍ വച്ച് നേരില്‍ക്കണ്ടു എന്നാണ് ഈ സത്യവാങ്മൂലത്തില്‍ പറയുന്നത്. നേതാജി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു എന്ന് പറഞ്ഞതിന് 23-വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഈ സംഭവം.

2000-ല്‍ മുഖര്‍ജി കമ്മീഷന് മുമ്പാകെ ഈ സത്യവാങ്മൂലം സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഒരു യുദ്ധക്കുറ്റവാളിയായി വിചാരണ ചെയ്യപ്പെടും എന്ന്‍ കരുതുന്നതിനാല്‍ റഷ്യയില്‍ ഒളിവില്‍ കഴിയുകയായിരുന്നു നേതാജിയെന്ന്‍ ചതോപാധ്യായ പറഞ്ഞതായും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

റഷ്യയില്‍ ജനിച്ച നിഖില്‍ ചതോപാധ്യായയുടെ പിതാവ് വിരേന്ദ്രനാഥിനെ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള റഷ്യന്‍ കമ്മ്യൂണിസ്റ്റ് 1937-ല്‍ കൊലപ്പെടുത്തുകയായിരുന്നു.

നെഹ്രുവാണ് നേതാജിയുടെ ഒളിജീവിതത്തിന് കാരണക്കാരന്‍ എന്നും ചതോപാധ്യായ തന്നോട് പറഞ്ഞതായി സിന്ദ്ക്കറിന്‍റെ സത്യവാങ്മൂലത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button