മെല്‍ബണ്‍ : പത്തുമാസമുള്ള കുഞ്ഞിനെ പിതാവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തെ ബാത്രസ്റ്റ് പ്രദേശത്താണ് സംഭവം നടന്നത്. മൂന്നു മണിക്കൂറോളമാണ് ഇവര്‍ കുഞ്ഞിനെ ഉപദ്രവിച്ചത്. പീഡിപ്പിച്ചതോടൊപ്പം കുട്ടിയുടെ നഗ്നചിത്രങ്ങളെടുക്കുകയും ചെയ്തു.
പൊലീസ് നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ പിതാവിന്റെ കംപ്യൂട്ടറില്‍ അനിധികൃതമായ പല കാര്യം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. കൊച്ചു കുട്ടികളെ പീഡിപ്പിച്ചത് അടക്കമുള്ള പല പീഡന കേസുകളിലും ഇവര്‍ രണ്ടും പ്രതികളാണെന്നും മനസിലാക്കിയിട്ടുണ്ട്. കുട്ടിയുടെ അമ്മ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു സംഭവം നടന്നത്.
പീഡനത്തെ തുടര്‍ന്ന് കുട്ടിയുടെ ശരീരം തളര്‍ന്നു പോയി. കുട്ടിയുടെ പിതാവും സ്വവര്‍ഗാനുരാഗ പങ്കാളിയും സ്കൈപ്പ് വഴി കുട്ടിയെ ഉപദ്രവിക്കുന്നതിനെ കുറിച്ചു സംസാരിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments