കാസര്‍കോട്: കുറ്റാന്വേഷണത്തിനായി ക്രൈം സീന്‍ ആന്റ് മ്യൂസിയം ഒരുങ്ങുന്നു.സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണ മികവിനുള്ള പരിശീലനം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ക്രൈം സീന്‍ ആന്റ് ക്രൈം മ്യൂസിയം തയ്യാറാക്കിയിരിക്കുന്നത്. ജിഷ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നൂതന ആശയം. സംഭവം നടന്ന പശ്ചാത്തലത്തിന് അനുപൂരകമായി സംഗീതവും ഒരുക്കിയിട്ടുണ്ട്. പൊലീസുകാര്‍ക്ക് മഹസറും മറ്റും തയ്യാറാക്കുന്നതിനുള്ള പരിശീലനവും ഇവിടെ നിന്നും നല്‍കും.
ആഭ്യന്തര വകുപ്പാണ് ഇതിനായി ഫണ്ട് അനുവദിച്ചത്. കാസര്‍കോട് ജില്ലയില്‍ പാറക്കെട്ട ജില്ലാ പൊലീസ് ക്രൈബ്രാഞ്ച് യൂണിറ്റിന്റെ കീഴിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മൂന്ന് തരത്തിലുള്ള ക്രൈം രംഗങ്ങളാണ് മ്യൂസിയത്തില്‍ ഉള്ളത്. ബലാത്സംഗത്തിന് ഇരയായ യുവതിയുടെ ഡമ്മി, വാഹനാപകടം, ഫാനില്‍ കെട്ടിത്തൂങ്ങിയ യുവതിയുടെ ഡമ്മി എന്നീ സീനുകളാണ് ഒരുക്കിയിരിക്കുന്നത്.
Post Your Comments