Kerala

വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം – കോളജ് മേധാവി

വില്ലുപുരം : വില്ലുപുരം എസിവിഎസ് കോളജിലെ വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കോളേജ് മേധാവി വാസുകി. കേസ് സിബിഐയ്ക്ക് വിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നിലവില്‍ സിബിസിഐഡിയാണ് കേസ് അന്വേഷിയ്ക്കുന്നത്.

ജനുവരി 23നാണ് വില്ലുപുരം എസിവിഎസ് കോളജിലെ വിദ്യാര്‍ത്ഥിനികളായ ശരണ്യ, മോനിഷ, പ്രിയങ്ക എന്നിവരെ കോളജിനു സമീപമുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളജില്‍ അമിത ഫീസാണ് ഈടാക്കുന്നതെന്നും ഇത് നല്‍കാനാകാത്തതിലെ മനോവിഷമം മൂലമാണ് ആത്മഹത്യയെന്നും കുട്ടികള്‍ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

കോളജ് പൂട്ടിക്കാനുള്ള ഗൂഡാലോചനയാണ് വിദ്യാര്‍ത്ഥിനികളുടെ മരണത്തിന് പിന്നില്‍. കോളജ് പൂട്ടിയ്ക്കാനായി റിയല്‍ എസ്‌റ്റേറ്റ് മാഫിയയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താനടക്കമുള്ളവര്‍ നിരപരാധികളാണെന്നും വാസുകി പറയുന്നു. സിബിസിഐഡിയുടെ അന്വേഷണത്തില്‍ വിശ്വാസമില്ല. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ പ്രതികളെ കണ്ടെത്താനാകൂ. സംഭവത്തിനു ശേഷം റിയല്‍ എസ്‌റ്റേറ്റ് മാഫിയകളില്‍ നിന്നും ഫോണിലേയ്്ക്ക് നിരവധി തവണ വധ ഭീഷണി എത്തിയെന്നും വാസുകി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button