മാഡ്രിഡ് : ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്ക് തടവു ശിക്ഷ വിധിച്ചു. ബാഴ്‌സലോണ കോടതിയാണ് നികുതി വെട്ടിപ്പ് കേസില്‍ മെസിക്ക് 21 മാസം തടവു ശിക്ഷ വിധിച്ചത്. നികുതി വെട്ടിപ്പ് നടത്തിയതിന് 14 കോടി രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു. കേസില്‍ മെസിയുടെ പിതാവ് ജോര്‍ജ് മെസിക്കും 21 മാസം ജയില്‍ശിക്ഷ വിധിച്ചിട്ടുണ്ട്.
കേസിന്റെ വിചാരണ വേളയില്‍ ഹാജരായ മെസിയോട് നികുതി വെട്ടിപ്പിനെ കുറിച്ച് കോടതി ആരാഞ്ഞപ്പോള്‍ തനിക്ക് ഫുട്‌ബോള്‍ കളിക്കാന്‍ മാത്രമേ അറിയൂ, പണം സംബന്ധിച്ച കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് പിതാവും സെക്രട്ടറിയുമാണെന്നാണ് മറുപടി നല്‍കിയത്. അതേസമയം, 21 മാസത്തെ തടവിന് മെസിയെ ശിക്ഷിച്ചെങ്കിലും അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടി വരില്ല. സ്‌പെയിനിലെ നിയമപ്രകാരം അക്രമരഹിത കേസുകള്‍ക്ക് രണ്ടു വര്‍ഷത്തില്‍ താഴെ തടവ് വിധിച്ചാല്‍ ജയിലില്‍ പോകേണ്ട ആവശ്യമില്ല. കേസില്‍ മെസിക്ക് അപ്പീല്‍ നല്‍കാനും അവസരമുണ്ട്.
Post Your Comments