തിരുവനന്തപുരം: കുളച്ചല്‍ അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് അനുമതി നല്‍കിയതിനെതിരെ പ്രതിഷേധവുമായി കേരളം. കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം ചാനലിനോട് പറഞ്ഞു. വിഴിഞ്ഞത്തിന് തൊട്ടടുത്ത് മറ്റൊരു തുറമുഖമെന്തിനെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. നേരത്തെ കൊച്ചി തുറമുഖം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം വിഴിഞ്ഞം പദ്ധതിയെ എതിര്‍ത്തിരുന്നതെന്നും മന്ത്രി പറഞ്ഞു.
കുളച്ചലിന് സമീപം ഇനയം എന്ന സ്ഥലത്താണ് തുറമുഖം നിര്‍മ്മിക്കുന്നത്. വിഴിഞ്ഞവും കുളച്ചലും തമ്മിലുള്ള ദൂരം 19.8 നോട്ടിക്കല്‍ മൈല്‍ മാത്രമാണ്. വിഴിഞ്ഞത്തെ പോലെതന്നെ രാജ്യാന്തര കപ്പല്‍ ചാലില്‍ നിന്ന് ഒന്നരമണിക്കൂര്‍ ദൂരമേയുള്ളൂ കുളച്ചലിലേക്കും. എന്നാല്‍, കുളച്ചലിലേക്കാളും സ്വാഭാവിക ആഴം കൂടുതലാണ് വിഴിഞ്ഞത്തിന്. വിഴഞ്ഞത്ത് 20 മീറ്റര്‍ ആഴമുണ്ട്. അതിനാല്‍ തന്നെ 22,000 ടി.ഇ.യു ശേഷിയുള്ള പടുകൂറ്റന്‍ കപ്പല്‍ അടുപ്പിക്കാനാകും. എന്നാല്‍ കുളച്ചലിനാകട്ടെ 15 മീറ്റര്‍ മാത്രമേ ആഴമുള്ളൂ. എന്നാല്‍, രാജ്യന്തര കപ്പല്‍ ചാലിലേക്ക് മാര്‍ഗം തെളിയിക്കാന്‍ കുളച്ചലിന് അടിത്തട്ടിലെ പാറകള്‍ പൊട്ടിക്കേണ്ടി വരും. മാത്രമല്ല കാല്‍ലക്ഷത്തോളം കുടുംബങ്ങളെയും ഒഴിപ്പികേണ്ടിവരും. എതിര്‍പ്പുകള്‍ അവഗണിച്ച് കൂടംകുളം പദ്ധതി യാതാര്‍ത്ഥ്യമാക്കിയ തമിഴ്നാട് സര്‍ക്കാരിന് ഇതും നിസാരമായിരിക്കും. കുളച്ചല്‍ തുറമുഖംകൂടി യാഥാര്‍ഥ്യമായാല്‍ ദക്ഷിണേന്ത്യയുടെ കവാടമാകാനുള്ള വിഴിഞ്ഞത്തിന്റെ സ്വപ്നം എന്നെന്നേക്കുമായി പൊലിയും.
Post Your Comments