
ന്യൂഡല്‍ഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ ലിബിയയില്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ മലയാളി ഐ.ടി ഉദ്യോഗസ്ഥന്‍ റെജി ജോസഫിനെ മോചിപ്പിച്ചു. കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കോഴിക്കോട് പേരാമ്പ്ര സ്വദേശി റെജി ജോസഫിനേയും മൂന്ന് സഹപ്രവര്‍ത്തകരേയും കഴിഞ്ഞ മാര്‍ച്ച് 31നാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്.
ലിബിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ അസര്‍ എ.എച്ച് ഖാന്റെ പ്രവര്‍ത്തനഫലമായാണ് റെജി ജോസഫ് മോചിതനായതെന്ന് സുഷമ പറഞ്ഞു. എന്നാല്‍ റെജി ജോസഫ് എന്ന് നാട്ടിലേക്ക് തിരിക്കുമെന്ന കാര്യം വ്യക്തമല്ല.
Post Your Comments