കുവൈറ്റ് : ഈദുല്‍ ഫിത്വര്‍ ദിനത്തോട് അനുബന്ധിച്ച് കുവൈറ്റില്‍ ഭീകരാക്രമണം നടത്താനുള്ള ശ്രമത്തിനിടെ പിടിയിലായ ആറംഗ ഐ.എസ് ഭീകരരില്‍ ഇന്ത്യക്കാരനും. പിടിയിലായവരില്‍ മുകേഷ്കുമാര്‍ എന്ന ഇന്ത്യക്കാരനും ഉള്‍പ്പെട്ടതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളില്‍ നിന്നും സൂചന ലഭിച്ചു.
ഇന്നലെ മൂന്നു സ്ഥലങ്ങളില്‍ നിന്നായി പിടികൂടിയവരില്‍ നിന്നും പിടികൂടിയവരില്‍ ഇന്ത്യന്‍ പൗരന് ഉള്‍പ്പെടുന്നുവെന്ന വിവരം കുവൈറ്റ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ ഇന്ത്യന്‍ എംബസിയില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. പിടിയിലായ മുകേഷ് ഏത് സംസ്ഥാനത്തു നിന്നുള്ളതാണെന്ന വിവരം ലഭിച്ചിട്ടില്ല.
റമദാന് മാസത്തിന്റെ അവസാന ദിവസങ്ങളില്‍ വന്‍ സ്ഫോടനം നടത്താനാരിക്കെയാണ് കുവൈറ്റ് ദേശീയ അന്വേഷണ സംഘം ആറംഗ ഐ.എസ് സംഘത്തെ പിടികൂടിയത്. മൂന്നു സ്ഥലങ്ങളില്‍ നിന്നായാണ് ഇവരെ പിടികൂടിയത്. മൂന്നാമത്തെ സംഘത്തില്പ്പെടുന്നയാളായിരുന്നു മുകേഷ്.
Post Your Comments