
മലപ്പുറം ● നിലമ്പൂർ കരുളായിൽ യുവാവിനെ കുത്തിക്കൊന്നു. കരുളായി മൂത്തേടം പഞ്ചായത്ത് വട്ടപ്പാടം സ്വദേശി ഷബീറാ(22) ണ് മരിച്ചത്. ബൈക്കിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകത്തില്‍ കലാശിയ്ക്കുകയായിരുന്നു. അതേസമയം,വീട്ടിലേക്കുള്ള വഴിയെ സംബന്ധിച്ച് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കരണമെന്നും റിപ്പോര്‍ട്ടുണ്ട്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Post Your Comments