തിരുവനന്തപുരം ● പിണറായി വിജയന് സര്‍ക്കാരിനെതിരെ രൂക്ഷപ്രതികരണവുമായി വി.എസ് അച്യുതാനന്ദന് രംഗത്ത്. ഐസ്ക്രീം കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടാണ് വി.എസിനെ ചൊടിപ്പിച്ചത്. കേസിലെ സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് ദൌര്‍ഭാഗ്യകരമെന്ന് വി.എസ് പറഞ്ഞു.
പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയാണ് താന്‍ സുപ്രീംകോടതിയില്‍ പോയത്. അതിനെ രാഷ്ട്രീയപ്രേരിതമെന്ന് കോടതി വിലയിരുത്തേണ്ടിയിരുന്നില്ലെന്നും വി.എസ് പറഞ്ഞു.
സാന്റിയാഗോ മാര്ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ ദാമോദരന്‍ ഹാജരായതിനെക്കുറിച്ചും വി.എസ് പ്രതികരിച്ചു. സാന്റിയാഗോ മാര്‍ട്ടിനെ കെട്ടുകെട്ടിച്ചത് താന്‍ കേസുകൊടുത്തത് കൊണ്ടാണ്. മാര്‍ട്ടിന്റെ കൊള്ള അവസാനിപ്പിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരിന് വലിയ നേട്ടമായിരുന്നുവെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments