ദുബായ് : പാശ്ചാത്യ രാജ്യങ്ങളില്‍പോകുന്ന പൗരന്‍മാര്‍ പരമ്പരാഗത വസ്ത്രം ഒഴിവാക്കണമെന്ന് യു.എ.ഇയുടെ നിര്‍ദേശം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമണം വ്യാപിച്ച സാഹചര്യത്തില്‍ പരാമ്പരാഗത വസ്ത്രം ധരിച്ചെത്തുന്നവര്‍ സംശയത്തിന്റെ നിഴലിലായതാണ് യു.എ.ഇയുടെ മുന്നറിയിപ്പിന് കാരണമായത്.
അമേരിക്കയിലെ ഒഹോയില്‍ പരാമ്പരാഗത വസ്ത്രം ധരിച്ച യു.എ.ഇ പൗരന്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം. ഞായറാഴ്ച ഒഹോയില്‍ പരാമ്പരാഗത വേഷം ധരിച്ചെത്തിയ യു.എ.ഇ പൗരന്‍ അഹമ്മദ് അല്‍ മെന്‍ഹാലിയെ യു.എസ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടല്‍ ജീവനക്കാരന് സംശയം തോന്നി അറിയിച്ചതോടെ പൊലീസ് എത്തി അഹമ്മദിനെ തോക്കുചൂണ്ടി കീഴ്‌പെടുത്തുകയായിരുന്നു. പരമ്പരാഗത വസ്ത്രം ധരിച്ച് അറബിയില്‍ സംസാരിച്ചു നിന്നതാണ് സംശയത്തിനിടയാക്കിയത്. എന്നാല്‍ ചികിത്സയ്ക്കായാണ് എത്തിയതെന്ന് വ്യക്തമായതോടെ അഹമ്മദിനെ വിട്ടയച്ച് അധികൃതര്‍ മാപ്പുപറഞ്ഞു. ഇതോടെയാണ് പൗരന്‍മാര്‍ക്ക് യു.എ.ഇ മുന്നറിയിപ്പുനല്‍കിയത്.
Post Your Comments