NewsIndia

ഈ ക്രൂരതക്ക് പിന്നില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയും സുഹൃത്തും

ചെന്നൈയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും നായക്കുട്ടിയെ വലിച്ചെറിയുന്ന വീഡിയോക്ക് പിന്നില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയും സുഹൃത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ചെന്നൈ മാതാ മെഡിക്കല്‍ കോളെജിലെ ഗൗതം എസ് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് വീഡിയോയില്‍ ഉള്ളതെന്ന് തെളിഞ്ഞിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതിനെതുടർന്ന് ഇരുവരും ഒളിവിലാണ്.

ഒരു ബഹുനിലക്കെട്ടിടത്തിന് മുകളില്‍ നിന്ന് ഒരു നായക്കുട്ടിയെ യുവാവ് എടുത്തെറിയുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. വീഡിയോ എടുക്കുന്നതിന് വേണ്ടി മനപ്പൂര്‍വ്വം നായയെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. അതേസമയം വീഡിയോയിലുള്ള യുവാവിനെതിരെ ചെന്നൈ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button