ഫ്ളിപ്പ് കാര്‍ട്ടില്‍ ഡെലിവിറി ഏജന്‍റായി ആയി ജോലി ചെയ്തിരുന്ന ചെന്നൈയിലെ ബികോം ബിരുദധാരിയായ 21 കാരന്‍ നവീന്‍ ഒരു മാസത്തിനുള്ളില്‍ അടിച്ചുമാറ്റിയത് 12 ഐഫോണുകള്‍. മൊത്തം അഞ്ച് ലക്ഷം രൂപ വരുമായിരുന്നു നവീന്‍ മോഷ്ടിച്ച ഐഫോണുകളുടെ വില.
വിതരണ മേഖലയില്‍ നിന്നും വ്യാജ അഡ്രസ്സുകള്‍ ഉണ്ടാക്കി ഫ്ളിപ്പ്കാര്‍ട്ടില്‍ ഐഫോണിന് ഓര്‍ഡര്‍ നല്‍കുകയും ഐഫോണ്‍ ഡെലിവറി ചെയ്യാന്‍ ഫ്ളിപ്പ്കാര്‍ട്ട് നിയോഗിക്കുമ്പോൾ ഐഫോണുമായി മുങ്ങുകയുമാണ് നവീൻ ചെയ്തിരുന്നത്. പിന്നീട് ‘വ്യാജ’ ഐഫോണ്‍ വെയര്‍ഹൗസിലേക്ക് തിരികെ അയക്കും.
ഒരുമാസം കഴിഞ്ഞപ്പോഴാണ് മടങ്ങിവന്ന ഐഫോണുകള്‍ വ്യാജനാണെന്ന കാര്യം കമ്പനി അറിയുന്നത്. ഉടന്‍ തന്നെ അഭ്യന്തര അന്വേഷണം നടത്തി. ഐഫോണുകളെല്ലാം മടങ്ങിയത് ചെന്നൈ കൊറിയര്‍ ഓഫീസ് മേഖലയില്‍ നിന്നാണെന്ന മനസിലായതോടെ പോലീസിനെ അറിയിച്ചു. അന്വേഷണത്തിന് പൊലീസ് കൂടി രംഗത്തിറങ്ങിയപ്പോള്‍ നവീന്‍ കയ്യോടെ പിടിയിലായി
Post Your Comments